തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമത് ഒരു സീറ്റ് കൂടി വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
മൂന്നാം സീറ്റിന് ലീഗിന് അര്‍ഹതയുണ്ട്. എന്നാല്‍ സീറ്റ് നല്‍കുന്നതിലെ പ്രായോഗിക പ്രശ്നം ലീഗിനെ അറിയിക്കുമെന്നും സതീശന് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. മൂന്നാം സീറ്റ് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്.
എല്ലാ സമയത്തും ഒരുപോലെ അല്ല. ഇത്തവണ സീറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.