തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ ഫോണ്‍ മറ്റാരോ ഉപയോഗിക്കുന്നുവെന്ന് പോലീസ് നിഗമനം. ഇക്കാര്യം എന്ന് പോലീസ് പരിശോധിക്കുന്നു. ബഷീര്‍ ഉള്‍പ്പെട്ടിരുന്ന മാധ്യമ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും കുടുംബ ഗ്രൂപ്പുകളില്‍ നിന്നും ഇന്നലെ രാത്രിയോടെ ബഷീര്‍ ‘ലെഫ്റ്റ്’ ആയതോടെയാണ് ഈ സംശയം ബലപ്പെട്ടത്. അപകട സ്ഥലത്തു നിന്നും കാണാതായ ഫോണ്‍ ഇനിയും കണ്ടെത്തിയിട്ടില്ലെന്നിരിക്കെയാണ് ഇത്.
അതേസമയം ഫോണ്‍ സ്വിച്ച് ഓഫാണ്. ബഷീര്‍ വാട്സാപ്പിനായി ഉപയോഗിച്ചിരുന്ന സിം കാണാതായ ഫോണിലായിരുന്നു. കേസ് അന്വേഷണത്തില്‍ ബഷീറിലന്റെ ഫോണ്‍ നിര്ണായകമായതിനാല് ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന്റെയും മൊബൈല്‍ കമ്ബനികളുടെയും സഹായം തേടിയിട്ടുണ്ട്. ബഷീറിന്റെ ഫോണ്‍ കിട്ടിയ ആള് ആ സിം ഊരിമാറ്റിയശേഷം വൈഫെ ഉപയോഗിച്ച് വാട്സാപ് ഡിസേബിള്‍ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആന്‍ഡ്രോയിഡ് റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ ഐപി അഡ്രസ് ഉപയോഗിച്ച് ആളെ കണ്ടെത്താനാകും.