മലപ്പുറം : വില്‍പ്പനയക്കായി സൂക്ഷിച്ച 75 കിലോഗ്രാം ചീഞ്ഞ കോഴിയിറച്ചി ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണയിലെ ഒരു വീട്ടില്‍ നിന്നാണ് അധികൃതര്‍ ഇത്രയും പഴകിയ മാംസം പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മണലിക്കുഴി തോട്ടം പ്രദേശത്ത് കാളിപ്പാടന്‍ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് ഫ്രീസറില്‍ സൂക്ഷിച്ച പഴകിയ മാംസം പിടികൂടിയത്.
വില്പനയ്ക്കു വേണ്ടിയാണ് ഭക്ഷ്യയോഗ്യമല്ലാത്ത മാംസം സൂക്ഷിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രണ്ടാഴ്ചയിലേറെ പഴക്കമുള്ള മാംസം ഉള്‍പ്പെടെ ഇതിലുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടിച്ചെടുത്ത മാംസം നശിപ്പിച്ചു. വരും ദിവസങ്ങളിലും ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് പെരിന്തല്‍മണ്ണ നഗരസഭ സെക്രട്ടറി അബ്ദുല്‍ സജീം അറിയിച്ചു.