ജോലി നേടാന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയ കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കാക്കനാട് ജയിലില്‍ എത്തി കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തുക. സ്പെയ്സ് പാര്‍ക്കിലെ ജോലിക്കായി സ്വപ്ന വ്യാജ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയെന്നാണ് കേസ്. അറസ്റ്റിന് ശേഷം കോടതി അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങും.
സ്പെയസ് പാര്‍ക്ക് ഓപ്പറേഷന് മാനേജര്‍ തസ്തികക്കു വേണ്ടിയാണ് വ്യാജരേഖ നല്‍കിയത്. പ്രൈസ് വാട്ടര്‍ കൂപ്പര്‍, വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങളും കേസില്‍ പ്രതികളാണ്.
അതിനിടെ, സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നത് സംബന്ധിച്ച് കസ്റ്റംസ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രിവന്റീവ് കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. മൊഴിയിലെ മൂന്നു പേജുകള്‍ മാത്രം ചോര്‍ന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍ എന്നാണ് സൂചന.