ആരിഫ് മുഹമ്മദ് ഖാന് വെള്ളിയാഴ്ച്ച കേരളാ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാഷ്ട്രപതി മുന്‍ കേന്ദ്രമന്ത്രിയായ ആരിഫ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ച് വിജ്ഞാപനമിറക്കിയത്. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കും.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്, ചരണ്‍സിങ്ങിന്റെ ഭാരതീയ ക്രാന്തിദളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോണ്‍ഗ്രസ്, ജനതാദള്‍, ബിഎസ്പി, എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷം ബിജെപിയില്‍ ചേര്‍ന്നു. ഇടക്കാലത്ത് ബിജെപി വിട്ട ആരിഫ് ഈയിടെയാണ് വീണ്ടും പാര്‍ട്ടിയുമായി കൈകോര്‍ത്തത്.