മുണ്ടക്കൈയിലും ചൂരൽമാലിലും ഉരുൾപൊട്ടലിൽ തകർന്ന വീടുകൾക്ക് പകരം പലരും പുതിയ വീടുകൾ നല്കാന് നിരവധിപേർ രംഗത്ത്. രാഹുൽ ഗാന്ധി 100 വീടുകൾ നിർമിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. വി.ഡി.സതീശന് നേരിട്ടു ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും.
വ്യാഴാഴ്ച വയനാട്ടിലെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രണ്ടാം ദിവസമാണ് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. മുണ്ടക്കൈയിലും ചൂരല്‍ മലയിലും പുഞ്ചിരി മറ്റത്തും നടക്കുന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നേരിട്ട് വിലയിരുത്തി. കഴിഞ്ഞ ദിവസം സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും രാഹുൽ സന്ദർശിച്ചു.
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി ജില്ലയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും രക്ഷാപ്രവർത്തനത്തിൻ്റെ പുരോഗതി ചർച്ച ചെയ്യുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് 100 വീടുകൾ നിർമിച്ചു നൽകുമെന്നും സന്ദർശനത്തിനിടെ രാഹുൽ ഉറപ്പ് നൽകി. സാധ്യമായ സഹായങ്ങളെല്ലാം നല്‍കും. അതിന് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നെന്നും അദ്ദേഹം പറഞ്ഞു.