കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തിൽ മെട്രോ പാത ഒരുങ്ങുന്നത്.യഡക്ട് നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ടെസ്റ്റ് പൈലിങ് രാവിലെ 10:30ന് കാക്കനാട് കുന്നുംപുറത്ത് ആരംഭിച്ചു.കലൂർ സ്റ്റേഡിയം മുതൽ 11.2 കിലോമീറ്റർ നീളമാണ് പുതിയ റൂട്ടിനുള്ളത്. 2026 മാർച്ചിനകം നിർമാണം പൂർത്തിയാക്കുമെന്നാണ് കെ.എം.ആർ.എൽ. വ്യക്തമാക്കുന്നത്
11.2 കിലോമീറ്റർ നിർമാണ പ്രവർത്തനങ്ങളുടെ പണി 20 മാസത്തെ കാലയളവിൽ പൂർത്തീകരിക്കാൻ സാധിച്ചാൽ ഇന്ത്യയിലെ വേഗതയേറിയ മെട്രോ നിർമാണ ഏജൻസി എന്ന പൊൻതൂവൽകൂടി കൊച്ചി മെട്രോയ്ക്ക് ലഭിക്കുംഅഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിർമാണം. ടെസ്റ്റ് പൈലിങ്ങാണ് ആദ്യം നടക്കുന്നത്. ഇത് വിലയിരുത്തിയതിനു ശേഷമായിരിക്കും തുടർ പൈലിങ്.