കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയ്ക്ക് പിന്നാലെ വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്. ഐടി ആക്ട് പ്രകാരം കേസെടുക്കമെന്നും നിയമലംഘനം നടത്തുകയും അതു പ്രചരിപ്പിക്കുകയുംആര്ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ.
മോട്ടോർവാഹന വകുപ്പിൻ്റെ കസ്റ്റഡിലായിരുന്ന സഞ്ജുവിൻ്റെ കാറും പോലീസിന് കൈമാറിയിട്ടുണ്ട്. സഞ്ജുവിനെ ശനിയാഴ്ചയും മോട്ടോർവാഹന വകുപ്പ് വിളിച്ചുവരുത്തി മൊഴിരേഖപ്പെടുത്തി. നിയമലംഘനം നടത്തിയ കാറിൻ്റെ രജിസ്ട്രേഷൻ മോട്ടോർവാഹന വകുപ്പ് റദ്ദാക്കിയിരുന്നു. കാറോടിച്ച സഞ്ജുവിൻ്റെ സുഹൃത്തിൻ്റെ ലൈസൻസും സസ്പെൻഡു ചെയ്തിരുന്നു. ഈ നടപടികളെ നിസ്സാരവത്കരിച്ചും പരിഹസിച്ചും സഞ്ജു വീണ്ടും വീഡിയോ പോസ്റ്റുചെയ്തതാണ് കർശന നടപടികളിലേക്ക് കടക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക് കിട്ടി എന്നായിരുന്നു പരിഹാസം. ആര്‍ടിഒക്കും മാധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു വീഡിയോ പുറത്തുവിട്ടത്