ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനുള്ള ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങളുമായി സർക്കാരിന് മുന്നോട്ട് പോകാംസര്ക്കുലര് നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ ആരോപിച്ചു
ഡ്രൈവിങ് ടെസ്റ്റിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയ സർക്കാരിൻ്റെ തീരുമാനം ഏകപക്ഷീയമാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം.കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ കോടതിയില്‍ വാദിച്ചു. സംസ്ഥാന മോട്ടോർ വെഹിക്കിൾ ചട്ടമോ കേന്ദ്ര സർക്കാരിൻ്റെ ചട്ടമോ നിബന്ധനകളെ കുറിച്ച് നിർവചിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉത്തരവ് നിലനിൽക്കുന്നതല്ല എന്നാണ് ഹർജിക്കാരായ ഡ്രൈവിങ് പരിശീലകരുടെ വാദം.