പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.രാവിലെ ജോലിസംബന്ധമായ ആവശ്യത്തിന് ഗവര്‍ണറുടെ മുറിയിലെത്തുമ്പോള്‍ അദ്ദേഹം കൈയില്‍ കയറിപ്പിടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.അനുഛേദം 361 പ്രകാരം ഗവർണർക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തിൽ പൊലീസ് നിയമോപദേശം തേടുന്നത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയിൽ സ്ത്രീ വ്യക്തമാക്കുന്നത്.
ഏപ്രില്‍ 24-മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്. രാജ്ഭവന് വളപ്പിലുള്ള ഹോസ്റ്റലില്‍ താമസക്കാരിയാണിവര്‍.ഗവർണർക്കെതിരെ പരസ്യ പ്രതികരണം നടത്തിയ മന്ത്രിക്കും പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ ധനമന്ത്രി ചന്ദ്രിക ഭട്ടാചാര്യക്കെതിരെ രാജ്ഭവൻ പ്രസ്താവനയിറക്കി.പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറുടെ വസതിയാണ് പ്രധാനമന്ത്രിക്ക് ആതിഥേയത്വം വഹിക്കുന്നത്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരായ ആരോപണമെന്ന് ബിജെപി ആരോപിച്ചു.