കൊച്ചി : പിണറായി മന്ത്രി സഭയില്‍ വാ തുറന്നാല്‍ വിടുവായത്തം മാത്ര പറയുന്ന ഒരേ ഒരു മന്ത്രിയാണ് മന്ത്രി എം.എം.മണി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് കേരളത്തില്‍ പ്രളയം ഉണ്ടായതിന്റെ കാരണം പറഞ്ഞുള്ള അമിക്കസ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിനെതിരെ മന്ത്രി രംഗത്ത് വരികയും ചെയ്തു. ഇതിനെ വിമര്‍ശിച്ചാണ് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ.ജയശങ്കര്‍ രംഗത്ത് വന്നിരിക്കുന്നത്.
പ്രളയമുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. അണക്കെട്ടുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ്.പി.അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴിതാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനെയും മന്ത്രി എം.എം മണിയെയും പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
കുറിപ്പ് വായിക്കാം
ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി!
ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോര്‍ട്ട്. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച്. അതും പോരാ, ഇനി ജുഡീഷ്യല്‍ അന്വേഷണവും നടത്തണം പോലും!