തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി പി.സി.ജോര്‍ജ് എംഎല്‍എ രംഗത്ത്. പൗരത്വ നിയമം കൊണ്ട് രാജ്യത്തെ ഒരു പൗരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അത്തരത്തിലുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ഇല്ലാത്തതു പറഞ്ഞ് മുസ്ലിം സമുദായത്തിനിടയില്‍ ഭീതി പരത്താന്‍ ശ്രമിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും സമരത്തിനിറക്കുന്നത് ഭരണപരാജയം മറയ്ക്കാനാണെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.