തൃശൂര്‍: ചൈനയിലെ വുഹാനില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലുള്ള ഒരു വിദ്യാര്‍ഥിനിക്ക് ആരോഗ്യവകുപ്പിന്റെ വിലക്ക് ലംഘിച്ച് കല്യാണ ചടങ്ങില്‍ പങ്കെടുത്തേ പറ്റു എന്ന് വാശി. വിവരമറിഞ്ഞ് ജില്ലാ കളക്ടറും ഡിഎംഒയും വീട്ടിലെത്തി ബോധവത്കരിച്ചതോടെയാണ് തീരുമാനത്തില്‍ നിന്ന് വിദ്യാര്‍ഥിനി മാറിയത്.
വിദ്യാര്‍ഥിനിയുടെ അടുത്ത ബന്ധുവിന്റെ കല്യാണമാണ് ഞായറാഴ്ച നടന്നത്. കല്യാണത്തില്‍ പങ്കെടുക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്‍കൂട്ടി അറിയിച്ചതാണ്. പോകില്ലെന്ന് വീട്ടുകാരും ഉറപ്പുനല്‍കിയതാണ്. ഇത് ലംഘിച്ചാണ് വിദ്യാര്‍ഥിനി പോകാന്‍ തുനിഞ്ഞത്. വീട്ടുകാര്‍ തന്നെയാണ് ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചത്.