അടിമാലി: പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 18 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. കൊച്ചി പൊലീസ് ഉദ്യാഗസ്ഥന് ബാബുവിന്റെ അടിമാലി വിവേകാനന്ദ നഗറിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. ഇത് സംബന്ധിച്ച് ഇന്നലെ രാത്രി അടിമാലി പൊലീസില്‍ പരാതി നല്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.