കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ചരിത്ര കോൺഗ്രസിന്റെ നിർദ്ദേശപ്രകാരമുള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വം കേന്ദ്രത്തിൻറെ അധികാരപരിധിയിലുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം നിയമസഭയെ ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുന്നത് ശരിയായ നടപടിയല്ലെന്നും പറഞ്ഞു.
“ഭരണഘടനാപരമായി പ്രവർത്തിക്കണം. നിയമം ലംഘനം നടന്നാൽ പ്രതിരോധിക്കേണ്ടത് തൻറെ കടമയാണ്. ഒരു ബിൽ പാർലമെൻറിൽ പാസാക്കിയാൽ നിയമമാണ്. അത് പാലിക്കാൻ സർകകകാരിനോട് അഭ്യർത്ഥിക്കുന്നു. തിരക്കിനിടയിൽ ഭരണാധികാരികൾ ഭരണഘടന വായിക്കാൻ ശ്രമിക്കണം. രാഷ്ട്രപതിയേയും ഗവർണ്ണറേയും എതിർത്താൽ ക്രിമിനൽ കുറ്റമാണ്,” എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം ഗവർണർ രാജിവയ്ക്കണമെന്നും അല്ലെങ്കിൽ തെരുവിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നുമുള്ള കെ മുരളീധരന്റെ പ്രസ്താവനയോട് താൻ കേരളത്തിൽ സ്വതന്ത്രമായി തന്നെ നടക്കുമെന്ന് ഗവർണർ തിരിച്ചടിച്ചു.