നെല്സന് പനയ്ക്കല്‍
മൂവാറ്റുപുഴ ; മുംബൈ എക്സിബിഷന് സെന്ററില്‍ നടക്കുന്ന ദേശീയ ഇന്റര്‍ ക്ലബ്ബ് ലീഗ് ആം റസലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂവാറ്റുപുഴ സ്വദേശികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തു നിന്നും 26 പേര് പങ്കെടുക്കും. മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ഷേറു ക്ലാസ്സിക് ആം റെസിലിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് ഇവര്‍ പകെടുക്കുന്നത് .
എറണാകുളം ജില്ലയില്‍ നിന്നും സുരേഷ് മാധവന്, ഷിബി വര്‍ഗീസ്, ശരത്കുമാര്, സോണി നെല്‍സണ്‍, മുഹമ്മദ് ഹാഷിം, റ്റി.എസ്അര്ജുന്, മേനു തോമസ്, സാനു ജോയി, ഡോണ്‍ എബ്രാഹം, അസ്ലം വി.എ, മഹേഷ് റ്റി.പി, ക്രിസ്റ്റി പി.ജെ, പ്രവീണ ഡി.പി, ആര്‍ദ്ര സുരേഷ്, അനീഷ പി.ഡി, റീജ സുരേഷ് എന്നിവരും കോഴിക്കോട് നിന്നും റോഷിത് ഇ, അഫ്സല് റ്റി.പി, യാസര്‍ കെ., ഷൈബു എം എന്നിവരും ഇടുക്കിയില്‍ നിന്നും അജിത് പി ജോയി, ജിതിന് മാത്യു, ജിസ് മാത്യു, ട്വിങ്കിള്‍ ജിതിന്, ജോയല്‍ ജോര്‍ജ്ജ് എന്നിവരും, കൊല്ലം ജില്ലയില്‍ നിന്നും റോഷന് ജോസഫ്, എന്‍.കെ അമീന്. എന്നിവരും പങ്കെടുക്കും.