കൊല്ലം-എറണാകുളം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസം സർവീസ്. സർവീസ് ക്രമീകരിച്ചിരിക്കുന്നത് വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും ഉപയോഗപ്പെടുന്ന രീതിയിയിലാണ്. കൂടാതെ പുനലൂർ എറണാകുളം മെമ്മു സർവീസും ഉടൻ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു. കോച്ചുകൾ തിരുവനന്തപുരം ഡിവിഷൻ ലഭിക്കുന്ന മുറയ്ക്ക് സർവീസ് ആരംഭിക്കും.
ആദ്യഘട്ടത്തില്‍ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ സ്പെഷ്യല്‍ സര്‍വീസായിട്ടാണ് മെമു ഓടുക. പുനലൂര്‍ മുതല്‍ എറണാകുളം വരെയുള്ള റൂട്ടില്‍ പുതിയ റാക്ക് ലഭ്യമാകുന്ന മുറക്ക് സര്‍വീസ് ആരംഭിക്കുന്നതായിരിക്കും.