മാവേലിക്കരയില്‍ കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തിയ മകന് പിതാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.
മാവേലിക്കര കല്ലുമല കാക്കാഴപള്ളില്‍ കിഴക്കതില്‍ രഘുവിനെയാണ് മകന് രതീഷ് അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയത്. ലോക വയോദിനത്തിലാണ് മദ്യപിച്ചെത്തിയ മകന്റെ ക്രൂരത അരങ്ങേറിയത്.
മകന് കൊണ്ടുവച്ച മദ്യക്കുപ്പി പിതാവ് എടുത്തുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സാധനം എവിടെയാടാ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി. മുഖത്ത് മാറിമാറി അടിച്ചതിന് ശേഷം ഉടുമുണ്ട് പറിച്ചെറിഞ്ഞ് നിലത്തേക്ക് തള്ളിവീഴ്ത്തി. നിലത്തുവീണതോടെ നെഞ്ചിലും തലയിലും മാറി മാറി ചവിട്ടി. മാതാവിന്റെ മുന്നില്‍ വച്ചായിരുന്നു ക്രൂരത.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെതുടര്‍ന്ന് കുറത്തികാട് പൊലീസ് കേസെടുത്തു. മകന്റെ അടിയേറ്റ് അവശനിലയിലായ രഘു മാവേലിക്കര ഗവ.ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/naattuvarthamanam/videos/768536713565646/?v=768536713565646