തിരുവനന്തപുരം: സ്വകാര്യ ബസിന്റെ ഡോര്‍ തലയ്ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. വെള്ളല്ലൂർ ഗായത്രി ഭവനില്‍ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകൾ ഗായത്രിയാണ് മരിച്ചത്. നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഗായത്രി. രാവിലെ പത്തുമണിയോടെ നഗരൂരിലെ കോളേജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
കോളേജ് ജംഗ്ഷനില്‍ ബസ് ഇറങ്ങി മുന്നോട്ട് നടന്ന ഗായത്രിയുടെ തലയിൽ അതേ ബസിന്റെ ഡോര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഗായത്രിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളല്ലൂരില്‍ സംസ്കരിക്കും.