തിരുവനന്തപുരം വെൺപാലവട്ടത്ത് സ്കൂട്ടറിൽ നിന്നും വീണ് സിമി എന്ന യുവതി മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ച സഹോദരി സിനിക്കെതിരെ കേസെടുത്തു.തിരുവനന്തപുരം പേട്ട പൊലീസാണ് കേസെടുത്തത്. അപകടത്തില്‍ സിനിയുടെ സഹോദരി സിമിയാണ് മരിച്ചത്. സിനിക്കും സിമിയുടെ നാലുവയസുകാരി മകള്‍ക്കും പരിക്കേറ്റിരുന്നു.ദീർഘദൂര യാത്രയായിരുന്നു ഇതെന്ന് ഇവരുടെ മൊഴിയിൽ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു.
മഴക്ക് മുമ്പ് വേഗം വീട്ടിലെത്താൻ അമിത വേഗത്തിലാണ് വണ്ടിയോടിച്ചത്. പെട്ടെന്ന് ക്ഷീണം തോന്നുകയും കണ്ണുകളടഞ്ഞ് പോകുകയും ചെയ്തു. സ്കൂട്ടര്‍ മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് മൂന്ന് പേരും പാലത്തിന് താഴെയുള്ള റോഡിലേക്ക് വീഴുകയായിരുന്നു. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ അനുമാനം. പേട്ട പൊലീസാണ് സിനിക്കെതിരെ കേസെടുത്തിരിക്കുന്നത്.