മദ്രാസ് ഐഐടിയിലെ ഹോക്കി ഗ്രൗണ്ടിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു. താല്‍ക്കാലിക അധ്യാപകനും പ്രൊജക്ട് കോര്‍ഡിനേറ്ററുമായ ഉണ്ണികൃഷ്ണന് നായരാണ് മരിച്ചത്. തന്റെ മരണത്തിന് ആരും ഉത്തരവാദി അല്ലെന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അതിനിടെ ഐഐടിക്കെതിരെ ജാതി വിവേചന ആരോപണം ഉയര്‍ത്തി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ അസിസ്റ്റന്റ് പ്രഫസര്‍ രാജി, ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വകുപ്പിലെ അധ്യാപകന് വിപിന്‍ പി വീട്ടില്‍ എന്നിവര്‍ രാജിവെച്ചു. ഒബിസി, ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള അദ്ധ്യാപകരും മറ്റു ജീവനക്കാരും കടുത്ത വിവേചനം നേരിടുന്നുവെന്നാണ് ആരോപണം.