നെടുങ്കണ്ടം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്‍കുമാറിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ച രാജ്‍കുമാറിനെ പൊലീസുകാര്‍ ദിവസങ്ങളോളം ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ ക്രൈബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.
രാജ്‍കുമാറിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ മദ്യപിച്ചിരുന്നു. നാല് ദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വച്ച് രാജ്‍കുമാറിനെ മര്‍ദ്ദിച്ചു. എല്ലാ വിവരങ്ങളും ഇടുക്കി എസ്പിയെ അറിയിച്ചിരുന്നു. ചി
ട്ടിതട്ടിപ്പിലൂടെ രാജ്‍കുമാര്‍ സ്വരൂപിച്ച പണം കണ്ടെത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങളോട് സമ്മര്‍ദ്ദം ചെലുത്തിയതായും സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ ക്രൈബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.