വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. പുതിയ അധ്യയന വര്‍ഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.എറണാകുളം എളമക്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ നാളെ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനത്സവം ഉദ്ഘാടനം ചെയ്യും.
മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ.പാഠപുസ്തക വിതരണം സ്കൂളുകൾ തുറക്കുന്നതിനു മുന്നേ പൂർത്തിയാക്കാനായത് ചരിത്രമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പിടിഎകൾ ഭരണസമിതയെ പോലെ പെരുമാറരുതെന്നും മന്ത്രി താക്കീത് നൽകി.ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത.