ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ മത്സരിക്കാൻ കൊമേഡിയൻ ശ്യാം രംഗീല. സ്വതന്ത്രനായിട്ടാകും മത്സരിക്കുകയെന്ന് എക്സില്‍ താരം കുറിച്ചു. ഈ ആഴ്ച തന്നെ വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും ശ്യാം രംഗീല അറിയിച്ചു.നരേന്ദ്ര മോദിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുള്ള കലാകാരനാണ് ശ്യാം. ഈ ആഴ്ച തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂറത്തിലും ഇന്‍ഡോറിലും നിന്ന് വ്യത്യസ്തമായി തന്റെ സ്ഥാനാര്‍ത്ഥിത്വം വാരാണസിയിലെ ജനങ്ങള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ ഒരു ഓപ്ഷന് നല്‍കുമെന്നും ശ്യാം രംഗീല അഭിപ്രായപ്പെട്ടു.നേരത്തെ നരേന്ദ്ര മോദിയുടേതിന് സമാനമായ വസ്ത്രം ധരിച്ച്, ജലാന പുള്ളിപ്പുലി സങ്കേതത്തിൽ നീല്‍ഗായ് മൃഗത്തിന് ഭക്ഷണം നൽകുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ശ്യാമിന് വനം വകുപ്പ് നോട്ടീസ് അയച്ചിരുന്നു.