വയനാട്: കടുവ ഭീതി ഒഴിയാതെ വയനാട്. പുല്‍പ്പള്ളി ഇരുളം എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കാർ യാത്രികരാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം മനസിലാക്കിയത്.
കഴിഞ്ഞ രാത്രിയാണ് സംഭവം. എസ്റ്റേറ്റിന് സമീപം രണ്ട് കടുവകള്‍ ഉണ്ടായിരുന്നതായി കാർ യാത്രക്കാർ പറയുന്നുണ്ട്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
എസ്റ്റേറ്റിലെ തൊഴിലാളികള്‍ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു. കടുവയെ പിടിക്കാൻ കൂടുവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.