കൊച്ചി: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധന നിലവില്‍ വന്നപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അധികം ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതി വ്യാപകം.മാര്‍ച്ച് ഒന്നുമുതല്‍ നടപ്പിലാക്കിയ ചാര്‍ജ്ജ് വര്‍ദ്ദന മറയാക്കിയാണ് ഒരുവിഭാഗം ബസുകാര് തോന്നും പടി ചാര്‍ജ്ജീടാക്കി വിദ്യാര്‍ത്ഥികളെ വലക്കുന്നത്.
സര്‍ക്കാര്‍ അറിയിപ്പനുസരിച്ച് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടില്ല. മുഴുവന്‍ ബസ് ചാര്‍ജ്ജിന്റെ 25 ശതമാനമാണ് വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടത്.10 രൂപ ഫുള്‍ നിരക്ക് വരുന്നിടത്ത് 3രൂപയും 12 വരുന്നിടത്ത് 4 രൂപയും 15 രൂപ വരുന്നിടത്ത് 6 രൂപ വരെയും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയതായാണ് വിദ്യാര്‍ത്ഥികളുടെ പരാതി.അധികം ഈടാക്കുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ നടപടി അധികൃതര്‍ തടയണമെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.