തൊടുപുഴ: മൂലമറ്റത്ത് ഒന്നര വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ അമ്മ ഇലപ്പള്ളി പാത്തിക്കപ്പാറയില്‍ ജയ്സമ്മ (സുനിത 35)യ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
ഇടുക്കി ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തൊടുപുഴ ഫസ്റ്റ് അഡീഷണല്‍ ജഡ്ജി നിക്സൻ എം ജോസഫാണു ശിക്ഷ വിധിച്ചത്.2016 ഫെബ്രുവരി 16നാണ് സംഭവം. ഒന്നര വയസുണ്ടായിരുന്ന മകന് ആഷിനെ കൊന്ന ശേഷം കൈത്തണ്ടയിലെ ഞരമ്പു മുറിച്ച് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
അയല്‍വാസിയായ വയോധിക തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ ജയ്സമ്മയെ സംശയിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ജയ്സമ്മയുടെ ഭര്‍ത്താവ് വിൻസന്റിനെ പൊലീസ് ഇതുമായി ബന്ധപ്പെട്ടു വിളിച്ചു വരുത്തി. ഇതെപ്പറ്റി വിൻസന്റും ജയ്സമ്മയും തമ്മില്‍ വാക്കേറ്റമുണ്ടായി.
പിന്നാലെ മുറിയില്‍ കയറി വാകിലടച്ചു കിടന്ന ജയ്സമ്മ പുലര്‍ച്ചെ നാല് മണിയോടെ ആഷിനെ കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇവര്‍ക്ക് ഒരു കുട്ടി കൂടിയുണ്ട്.