ഉദ്ഘാടനത്തിന് കട ശ്രദ്ധിക്കപ്പെടാന്‍ ഷവര്‍മ സൗജന്യമായി ഓഫര്‍ ചെയ്തു. കൊണ്ടോട്ടിയിലാണ് സംഭവം. എന്നാല്‍, കടയില്‍ ജനം ഇരച്ചു കയറുകയായിരുന്നു.വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങിയ സൗജന്യ ഷവര്‍മ്മ വിതരണം രാത്രി 11ന് അവസാനിക്കുമ്പോള്‍ ഷവര്‍മ്മ മാത്രമല്ല, ഹോട്ടലിലെ മറ്റു ഭക്ഷണവും സ്ഥലത്തെത്തിയവര്‍ അകത്താക്കിയിരുന്നു. ഇതോടെ കട മൊത്തം കാലിയായി. ഷവര്‍മ്മയ്ക്കായി രണ്ട് കൗണ്ടറുകളിലായി നിരന്നത് ഏഴുന്നൂറോളം ആളുകളായിരുന്നു.
ഇന്നലെയാണ് ഷവര്‍മ്മ കച്ചവടം ആരംഭിച്ചത്. നിരന്ന് നിന്ന എല്ലാവര്ക്കും ഷവര്‍മ്മ നല്‍കുകയും ചെയ്തു. എന്നാല്‍, ഷവര്‍മ്മ തയാറാക്കാന്‍ സമയമെടുത്തു. ഇതോടെ തിരക്ക് ഒന്നുകൂടെ കൂടി. എന്നാല്‍, ഇതിനു പിന്നാലെ എല്ലാ വിഭവങ്ങളും സൗജന്യമാണെന്ന് അറിയിച്ചു. ഇതോടെ എല്ലാ വിഭവങ്ങളും കാലിയായി. കണക്കു കൂട്ടലുകളെല്ലാം തെറ്റിയെങ്കിലും ഉദ്ഘാടനം ഗംഭീരമായെന്നും അതില്‍ സന്തോഷമുണ്ടെന്നും കടയുടമ പറയുന്നു.