എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി. സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നാണ് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭരണകക്ഷി എംഎൽഎ പിവി അൻവർ.
പി വി അൻവർ നടത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. സിയാലിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആരോപണങ്ങളിൽ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകർക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. ചോദ്യങ്ങൾക്ക് ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ഇപ്പോൾ ആരോപണങ്ങളിൽ ഡിജിപിയോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.