പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് സന്ദർശിച്ചു. കെ സി വേണുഗോപാലും വി ഡി സതീശനും ഒപ്പമുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുരിതാശ്വാസ ക്യാമ്പുകളിലും ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിക്കും. രാഹുലും പ്രിയങ്കയും ജൂലൈ 31 ബുധനാഴ്ച വയനാട്ടിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ വയനാട്ടിൽ ഇറക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതിനാൽ യാത്ര മാറ്റിവച്ചു.
അതേസമയം പുഞ്ചിരിമട്ടം ടോപ്പിൽ തെരച്ചിൽ അവസാനിപ്പിച്ചു. മണ്ണിടിച്ചിലിനെ തുടർന്നാണ് നടപടി. അവിടേക്ക് പോകരുതെന്ന് നിർദേശം നൽകി. ഇവിടുത്തെ ലയങ്ങൡ താമസിച്ചിരുന്നു അസം സ്വദേശികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇവിടുത്തെ ലയങ്ങൡ താമസിച്ചിരുന്നു അസം സ്വദേശികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇവിടേക്ക് യന്ത്രങ്ങൾ എത്തിക്കാൻ വഴിയില്ലാത്തതിനാൽ രക്ഷാദൗത്യം ദുഷ്കരമാണ്.