വയനാട്ടിലും കൽപ്പറ്റയിലും കെട്ടിടങ്ങൾ തകർന്നു. കനത്ത മഴയിൽ പഴയ ബസ് സ്റ്റേഷൻ്റെ മുൻവശത്തെ കെട്ടിടമാണ് തകർന്നത്. തകർന്ന കെട്ടിടങ്ങളുടെ ഭാഗങ്ങൾ തെരുവിലേക്ക് വീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കൽപ്പറ്റയിൽ കെട്ടിടം തകർന്നു.
അതേസമയം, ചൂരല്‍മല വില്ലേജ് ഓഫീസിന് സമീപത്തെ തിരച്ചിലില്‍ വൈകിട്ടോടെ രണ്ട് മൃതദേഹം കൂടി ലഭിച്ചു.തോടിൻ്റെ മറുവശത്ത് ഒരു മൃതദേഹം കണ്ടെത്തി. ഏഴ് മൃതദേഹങ്ങളും ഒരു ശരീരഭാഗവുമാണ് ഇന്ന് കണ്ടെത്തിയത്. ഈ ഭാഗത്ത് ഇതുവരെ 39 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.