ആലപ്പുഴ: അഫ്സാനയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. പോലീസിന്റെ ക്രൂരമര്‍ദനത്തെത്തുടര്‍ന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചതെന്ന് ഭാര്യ അഫ്സാന വെളിപ്പെടുത്തിയിരുന്നു. പോലീസ് ക്രൂരമായി മര്‍ദിച്ചെന്നും വായില്‍ പെപ്പര്‍ സ്പ്രേ അടിച്ചെന്നും അഫ്സാന പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
സംസ്ഥാന പോലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.