കൊവിഡ് പ്രതിസന്ധികാലത്ത് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളി കുടുബങ്ങളെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില്ലേജ് ആഫീസുകള്‍ക്കു മുമ്പിലും പൊതു ഇടങ്ങളിലുമായി 2500 കേന്ദ്രങ്ങളില്‍ ഐ.എ.റ്റി.യു.സി. സംസ്ഥാന വ്യാപകമായി ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ – നയങ്ങള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാ ടനം സെക്രട്ടേറിയേറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ധാരാളം തൊഴിലാളി കുടും:ബങ്ങള്‍ കടുത്ത ദുരിതത്തിലും പട്ടിണിയി ലുമാണെന്നും ഇടതുസര്‍ക്കാരിനും കേന്ദ്രത്തെപ്പോലെ കോര്‍പ്പറേറ്റു മനോഭാവമാണെന്നും അദ്ദേഹം ആരോപിച്ചു.
ക്ഷേമനിധി ബോര്‍ഡുകളില്‍ തൊഴിലാളികള്‍ അംശാദയം അടച്ചതിന്റെ ഒരു വിഹിതം മാത്ര മാണ് തൊഴിലാളികള്‍ക്ക് കോവിഡ് കാലത്തു നല്‍കിയതെന്നും പ്രഖ്യാപിച്ച കോടികളുടെ പട്ടികയില്‍ നിന്നും തൊഴിലാളികള്‍ക്ക് നേരിട്ടു ഗുണമൊന്നും കിട്ടിയില്ലെന്നും അവസരം വരുമ്പോള്‍ തൊഴിലാളികള്‍ പ്രതികരിക്കുമെന്നും ഇടതു സര്‍ക്കാരിനെ തൊഴിലാളികള്‍ തന്നെ മുട്ടു കുത്തിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്.പ്രതാപന്, വി.എസ്.ശിവകുമാര്‍ എം.എല്‍.എ., ജോസഫ് വാഴയ്ക്കന്,
ഐ.എന്‍.റ്റി.യു.സി. സംസ്ഥാന ഭാരവാഹി കളായ കെ.പി.തമ്പി കണ്ണാടന്‍, വി.ജെ.ജോസഫ്, അഡ്വ.ജി. സുബോധന്‍, ഫസീലാബീവി, പി.എസ്.പ്രശാന്ത്, ആര്.എസ്.വിമല്‍ കുമാര്‍, കരകുളം ശശി, എം.ജെ.തോമസ്, പ്രദീപ് നെയ്യാറ്റിന്‍കര തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.