സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടി ക്കുകയാണെന്ന് കെ.സുരേന്ദ്രന് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പാവങ്ങളെ സഹായിക്കാന്‍ സൗജന്യ റേഷന്‍ അഞ്ചുമാസം കൂടി നീട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ബസ് ഉടമകളെ സഹായിക്കാന്‍ പാവങ്ങളുടെ പണം പിടിച്ചു പറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പണമു ള്ളവര്‍ സ്വന്തം വാഹനത്തില്‍ പോകുമ്പോള്‍ പാവപ്പെട്ടവരും സാധാരണക്കാരുമാണ് ബസ് യാത്രകളെ ആശ്രയിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്സഷന് വര്‍ദ്ധിപ്പിച്ച തീരുമാനം മനുഷ്യത്വപരമല്ല. എസ്.ടി കൂട്ടിയിട്ടും ഒരക്ഷരം മിണ്ടാത്ത ഡിവൈ.എഫ്.ഐയും എസ്.എഫ് .ഐയും ചൈനീസ് ആപ്പുകളെ പോലെ പ്രവര്‍ത്തന രഹിതമായോയെന്ന് അദ്ദേഹം പരിഹസിച്ചു. വൈദ്യുതിബില്‍,വെള്ളക്കരം വര്‍ദ്ധനകള്‍ക്ക് പിന്നാലെ പ്രതിസന്ധി ഘട്ടത്തില്‍ ഒരിക്കല്‍ കൂടി പിണറായി ജനങ്ങളെ വീണ്ടും ഉപദ്രവിക്കുകയാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.