തിരുവനന്തപുരം: റിമാന്‍ഡിലിരിക്കേ മരിച്ച പ്രതി രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ് , മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് എന്നിവ ഉടൻ ഹാജരാക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനികിന്റെ നിര്‍ദ്ദേശം. അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞയാഴ്ച മനുഷ്യാവകാശ കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു.
രാജ്കുമാറിന്റെ മരണകാരണം ആന്തരിക മുറിവാണെന്ന പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ പുതിയ നടപടി. കൂടാതെ രാജ്കുമാറിന്റെ ഭാര്യ എം വിജയ അധ്യക്ഷനെ കണ്ട് പരാതി നല്‍കിയിരുന്നു.