രണ്ട് അടുക്കള സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ. വെളിച്ചെണ്ണ, മുളക് വിലയാണ് കുറച്ചത്. വെളിച്ചെണ്ണ വിലയിൽ നിന്ന് ഒൻപത് രൂപയും മുളക് വിലയിൽ നിന്ന് ഏഴ് രൂപയുമാണ് കുറച്ചിരിക്കുന്നത്.13 ഇനം സബ്സിഡി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിച്ച ശേഷം ആദ്യമായിട്ടാണ് വില കുറയ്ക്കുന്നത്. പൊതു വിപണിയിൽ വിലകുറഞ്ഞതാണ് സപ്ലൈകോയും കുറയ്ക്കാൻ കാരണം.പൊതുവിപണിയിൽ വെളിച്ചെണ്ണ, മുളക് വിലയിൽ കുറവ് വന്നതോടെയാണ് സപ്ലൈകോയും വില കുറച്ചത്. ഇതോടെ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 136 രൂപയും അരക്കിലോ മുളകിന് 77 രൂപയുമായി.
പൊതു വിപണിയിലെ വില കണക്കാക്കി വില നിശ്ചയിക്കാൻ സപ്ലൈകോയ്ക്ക് അധികാരം നൽകിയിരുന്നു. ഇതനുസരിച്ചാണ് വില പരിശോധിച്ച് പുതുക്കി നിശ്ചയിച്ചത്.അതേസമയം, കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ച് മാർക്കറ്റിൽ പച്ചക്കറി, മീൻ,മുട്ട കോഴിയിറച്ചി, പലവ്യഞ്ജനം അങ്ങനെ എല്ലാത്തിന്റെയും വില കുത്തനെ ഉയരുകയാണ്. തീൻമേശയിലെ സ്ഥിരം സാന്നിദ്ധ്യമായ മീൻ നിലവിൽ കിട്ടാനില്ല. കിട്ടിയാലും അവയ്ക്ക് തീവിലയും.വിലക്കുറവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. അതിനിടെ പഞ്ചസാരയും പരിപ്പും സപ്ലൈകോയിൽ ലഭിക്കാതായിട്ട് മാസങ്ങളായി