തോട്ടപ്പള്ളി പൊഴിമുഖത്ത് നടക്കുന്ന സമരം സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ കേസെടുത്തു. അമ്പലപ്പുഴ പോലീസാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാതെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവടക്കം ഇരുപതോളം പേര്‍ക്കെതിരേയാണു കേസെടുത്തിരിക്കുന്നത്. ഡി.സി.സി. പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി. ജനറല്‍സെക്രട്ടറി എ.എ. ഷുക്കൂര്‍, മുന്‍ എം.എല്‍.എ. അഡ്വ. ബി. ബാബുപ്രസാദ് തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊടൊപ്പം ഉണ്ടായിരുന്നു.