സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ഓണ്‍ലൈന്‍ അധ്യയനത്തിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അധ്യയനത്തിന്റെയും അധ്യാപനത്തിന്റെയും നവ മാതൃക വിജയമാകട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.
വിദ്യാര്‍ഥിയും അധ്യാപകനും സ്കൂളും പരിസരവും ഒത്തുചേര്‍ന്ന് നടത്തുന്ന പഠനപ്രവര്‍ത്തനങ്ങളില്‍ നിന്നാണ് അറിവ് ഉത്പാദിപ്പിക്കപ്പെടുന്നത്. ആ അര്‍ഥത്തില്‍ ഓണ്‍ലൈന്‍ പഠനം സമ്പൂര്‍ണമാവില്ല. എന്നാല്‍, ഈ വര്‍ഷത്തെ തുടര്‍പഠനത്തിന് കുട്ടികളെ സജ്ജമാക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
ക്ലാസുകള്‍ കുട്ടികളില്‍ എത്തുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തും. എന്നാല്‍ കുട്ടികള്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.