ആലുവ ചൊവ്വരയിൽ കൂട്ട ആക്രമണത്തെ തുടർന്ന് രണ്ടു പേർ കൂടി അറസ്റ്റിൽ. മുബാറക്, സിറാജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ അറസ്റ്റിലായ മൂന്ന് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
ചൊവ്വര റെയില്‍വേ സ്റ്റേഷന് കവലയിരുന്നവര്‍ക്ക് നേരേ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കാറിലെത്തിയ ഏഴംഗ സംഘം ആക്രമണം നടത്തിയത്.ആക്രമണത്തില്‍ മുന്‍ പഞ്ചായത്തംഗം സുലൈമാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ സുലൈമാനെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്കുറ്റകൃത്യത്തില് നേരിട്ട് പങ്കുള്ള ഫൈസല്‍ ബാബു, സിറാജ്, സനീര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് വൈകിട്ടോടെ രേഖപ്പെടുത്തിയത്. ഇവരില്‍ ഫൈസല്‍ ബാബുവാണ് ഒന്നാം പ്രതി.
നാട്ടിൽ ചിലർക്കിടയിൽ ഉണ്ടായ ചെറിയ പ്രശ്നം, പൊലീസ് ഇടപെട്ടിട്ടും പറഞ്ഞു തീർത്തിട്ടും ഒരു വിഭാഗത്തിനു മാത്രം കലിയടങ്ങിയിരുന്നില്ല. ഇതാണ് ഒടുവിൽ അതിക്രൂരമായ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.രാത്രി പത്തരയോടെ കാറിലും ബൈക്കിലുമെത്തിയ സംഘം വടിവാള്‍, ചുറ്റിക എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആദ്യം ഒരാള്‍ ബൈക്കിലെത്തി സ്ഥലം നിരീക്ഷിച്ചു പോയി. പിന്നാലെ കാറിലെത്തിയവര്‍ വടിവാള്‍, ചുറ്റിക ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആക്രമിക്കുകയുമായിരുന്നു.