വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്.അമിത ലഹരി ഉപയോഗമാകാം മരണത്തിന് കാരണമെന്ന നിഗമനത്തിൽ ആണ് പൊലീസ്.കണ്ണൂര്‍ സ്വദേശിയാണ്. ഷാനിഫിനെ ഇന്നലെ ഉച്ചയോടെ കാണാനില്ലെന്ന് ഭാര്യ വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവ സ്ഥലത്തു നിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയിൽ നിന്നാണ് ഷാനിഫ് വിവാഹം കഴിച്ചത്.യാത്രക്കാരുടെ സീറ്റിൽ മൂക്കില്‍ നിന്ന് രകതം വാർന്ന നിലയിലായിരുന്നു മൃതദേഹം. വടകര പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി.