മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ നിർണായകമായ സി സി ടി വി മെമ്മറി കാർഡ് കാണായതിൽ പൊലീസ് കേസെടുത്തു.മേയർ-ഡ്രൈവർ തർക്കത്തിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനാണ് കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് പരിശോധിക്കാൻ പൊലീസ് എത്തിയത്. ഗതാഗത മന്ത്രി ഗണേഷ് കുമാർ കെ എസ് ആർ ടി സി എം ഡിക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കെ എസ് ആർ ടി സി നൽകിയ പരാതിയിലാണ് കേസെടുത്തത്.
മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് നൽകുന്ന വിശദീകരണം. കെഎസ്ആർടിസി സിഎംഡിക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. മെമ്മറി കാർഡ് കാണാമറയത്തായ സംഭവം പുറത്ത് വന്നതോടെ താൻ ഇത് നേരത്തെ പ്രതീക്ഷിച്ചതാണെന്നാണ് ഡ്രൈവർ യദു പറയുന്നത്.ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് തമ്പാനൂർ ഡിപ്പോയിലുള്ളത്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതീവ നിർണായകമാണ്.