പുതുക്കുറിച്ചിയില്‍ പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ പൊലീസ് . അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ രണ്ടു കേസുകളാണ് എടുത്തിട്ടുള്ളത്ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു.
അടിപിടിക്കേസിലെ പ്രതികളായ നബിൻ, കൈഫ് എന്നിവരെയും പിടികൂടിയിട്ടുണ്ട്. ഇവരെയാണ് ബന്ധുക്കൾ പോലീസിനെ ബന്ദിയാക്കി ജീപ്പിൽ നിന്നും രക്ഷപ്പെടുത്തിയത്. കഠിനംകുളം സ്റ്റേഷനില്‍ നിന്ന് മൂന്നു പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയത്. രാത്രി മറ്റു നടപടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ പൊലീസ് സംഘം മടങ്ങുകയായിരുന്നു.പൊലീസുകാരെ ബന്ദിയാക്കിയതറിഞ്ഞ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം തുടര്‍ന്ന് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല