കളക്ടര്‍ എന്ന പദവി ഓഫീസില്‍ ഇരുന്ന് ഒപ്പിട്ട് ഇരിക്കുന്നതല്ല എന്ന് കാണിച്ച് നിരവധി കളക്ടര്‍മാര്‍ നമ്മുടെ കേരളത്തിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന കളക്ടര്‍ ബ്രോയ്ക്കും വെള്ളപ്പൊക്ക സമയത്ത് സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം ഇറങ്ങി പ്രവര്‍ത്തിച്ച വാസുകി ഐഎഎസ് തുടങ്ങിയവര്‍ക്ക് വലിയ തോതില്‍ ഫാന്‍സ് തന്നെയുണ്ട്. ഇവര്‍ക്കിടെയില്‍ തന്നെയുള്ള മറ്റൊരു താരമാണ് പത്തനംതിട്ട ജില്ല കളക്ടറായ ദിവ്യ എസ് അയ്യരും.
പല മേഖലകളിലും തന്റെ കളക്ടര്‍ എന്ന പദവി അല്പം മാറ്റി നിര്‍ത്തി ദിവ്യ ഇറങ്ങി പ്രവര്‍ത്തിക്കുന്നത് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തില്‍ ദിവ്യ എസ് അയ്യരുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്.
എംജി സര്‍വകലാശാലയുടെ പ്രചാരണാര്‍ഥം പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഗ്രൂപ്പ് ഡാന്സിലാണ് കളക്ടര്‍ പങ്കെടുത്തത്. വിദ്യാര്‍ഥികളുടെ നൃത്തം സംഘത്തിനോടൊപ്പം ചേര്‍ന്ന് ചുവടുകള്‍ വെക്കുന്ന ദിവ്യ എസ് ഐയ്യരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.
നേരത്തെ കളക്ടര്‍ എന്ന പദിവിക്ക് പുറമെ ദിവ്യയെ പലപ്പോഴായി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ശബരിമല പമ്പയില്‍ തങ്ക അങ്കിയെ സ്വീകരിച്ചപ്പോള്‍ ദിവ്യ എസ് ഐയ്യര്‍ അയ്യപ്പകീര്‍ത്തനം പാടിയതും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു.