തിരുവനന്തപുരം: സാമുഹിക സുരക്ഷാ പെന്ഷന് ഇനിയെങ്കിലും കൊടുക്കാന്‍ തയാറായില്ലെങ്കില്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
മരുന്ന് പോലും വാങ്ങാന്‍ കഴിയാതെ ആളുകള്‍ കഷ്ടപ്പെടുകയാണെന്നും സതീശന് പ്രതികരിച്ചു.
നിലവില്‍ പെന്ഷന് മുടങ്ങിയിട്ട് ഏഴ് മാസമായി. പാവങ്ങളില്‍ പാവങ്ങളോട് സര്‍ക്കാര്‍ ക്രൂരത കാണിക്കുകയാണ്. കെപിസിസിയുടെ ജനകീയ ചര്‍ച്ചാ സദസുകളില്‍ ഏറ്റവുമധികം ആളുകള്‍ പരാതി പറഞ്ഞത് ഇതേക്കുറിച്ചാണെന്നും സതീശന് പറഞ്ഞു.പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാന്റ് മുടങ്ങിയതിനെ തുടര്‍ന്ന് പലരും പഠിത്തം നിര്‍ത്തി പോകുകയാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.