കൊച്ചി: നെടുബാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണകടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന് പിടിയില്‍. മൂന്ന് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയണ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെ ഡി ആര് ഐ പിടികൂടിയത്. അതേ സമയം ഇയാളെ കുറച്ചുകാലമായി നിരിക്ഷിച്ചു വരികയായിരുന്നുവെന്ന് കസ്റ്റംസ് പറഞ്ഞു.
കേരളത്തിലെ സ്വര്‍ണകടത്തിലെ പ്രധാന കേന്ദ്രമായി നെടുബാശ്ശേരി മാറിയട്ട് നാളെറെയായി. നിരവധി തവണ സ്ത്രീകളുടെ ടോയ്ലറ്റില് ഉള്‍പ്പെടെ കിലോകണക്കിന് സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എയര്‍ പോര്‍ട്ടിനുള്ളിലെ നിരവധിപേര്‍ക്ക് സ്വര്‍ണ കടത്തുമായി ബന്ധമുണ്ടെന്നാണ് വിവരം. സംഘത്തില്‍ പെട്ട എറണാകുളം കോഴിക്കോട് മലപ്പുറം ജില്ലക്കാരുടെ പേരുവിവരങ്ങള്‍ ഇയാളില്‍ നിന്നും ഡി ആര് ഐക്ക് ലഭിച്ചു