തൃശ്ശൂര്‍ : എഴുത്തുകാരനും അധ്യാപകനും ആയിരുന്ന കെ.കെ. ഹിരണ്യന് (70) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു. തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ കവിതകള്‍ എഴുതി കൊണ്ടാണ് സാഹിത്യ രംഗത്തേക്ക് അദ്ദേഹം എത്തുന്നത്. കവിയും സാഹിത്യ വിമര്‍ശകനും സാഹിത്യ ചരിത്ര പണ്ഡിതനുമായിരുന്നു. മികച്ച വായനക്കാരനും പ്രഭാഷകനുമായിരുന്നു. 1979-ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ കലാലയ സാഹിത്യ പ്രതിഭകളിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രശസ്ത സാഹിത്യകാരി പരേതയായ ഗീതാ ഹിരണ്യന് ഭാര്യയാണ്. മക്കള്‍: ഉമ, ആനന്ദ്. 11 വരെ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം മൂന്നിന് അമ്മാടത്തെ വീട്ടുവളപ്പില്‍