മൂവാറ്റുപുഴ: നാല്പതു വര്‍ഷത്തെ പുസ്തകശേഖരം മൂവാറ്റുപുഴ കുമാരനാശാന് പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിംഗ് ക്ലബിന് സംഭാവനനല്കി നല്ല വായനക്കാരനായ ജയിംസ് മാതൃകയാകുന്നു . വായനയും പുസ്തക ശേഖരവും ജീവിതത്തിലെ ഇഷ്ടവിനോദമായി കണ്ടിരുന്ന മൂവാറ്റുപുഴ കാക്കനാട്ട് കെ .സി .ജയിംസാണ് തന്റെ നാല്‍പ്പതു വര്‍ഷത്തെ പുസ്തക ശേഖരം ഒരു പൊതു ഗ്രന്ഥശാലക്ക് നല്‍കിയത്. തന്റെ പുസ്തക ശേഖരത്തിലെ അമൂല്യമായ ഗ്രന്ഥങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി വായിക്കുവാന്‍ അവസരമുണ്ടാകട്ടെ എന്നും ജയിംസ് കരുതുന്നു. അതിനാലാണ് നഗരത്തിലെ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലക്കുതന്നെപുസ്തകങ്ങള് നല്‍കിയത്.
ഗ്രന്ഥശാലക്കു സമീപമുള്ള എസ്.എന്‍.ഡി.പി. ഹയര്‍സെക്കന്ററി സ്ക്കൂള് , എസ്.എന്‍. ബി.എഡ് ആന്‍ഡ് എം.എഡ് കോളേജ് എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാര്‍ഹമായ നിരവധി പുസ്തകങ്ങള്‍ ജയിംസിന്റെ ശേഖരത്തിലുണ്ട് . 5 ലക്ഷത്തോളം വിലവരുന്ന 1300 പുസ്തകങ്ങളാണ് ജയിംസിന്റെ ശേഖരത്തില്‍ ഉണ്ടായിരുന്നത്. തന്റെ ശേഖരത്തിലെ മുഴുവന്‍ പുസ്തകങ്ങളും കുമാരനാശാന് പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിംഗ് ക്ലബ്ബിന്റെ പ്രസിഡന്റായ ഗോപി കോട്ടമുറിക്കലിന് കൈമാറി. ചടങ്ങില്‍ ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് , ജോയിന്റ് സെക്രട്ടറി കെ.വി. മനോജ്, കമ്മിറ്റി അംഗം കെ.എം.ദിലീപ് എന്നിവര്‍ സന്നിഹിതരായിരുന്നു.