മൂവാറ്റുപുഴ : ഏഷ്യയിലെ ഏറ്റവും പ്രസിദ്ധമായ ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോണ്കുര്യാക്കോസിന്റെ ്ജീവ ചരിത്ര പുസ്തക പ്രകാശനവും ഡെന്റ് കെയര്‍ ഫൗണ്ടേഷന് ഉദ്ഘാടനവും ഇന്ന് നടക്കും. ഞായറാഴ്ച വൈകിട്ട് 3.30-ന് മൂവാറ്റുപുഴ കടാതി നക്ഷത്ര കണ്വെന്ഷന് സെന്ററില്‍ ഡോയ ശശി തരൂര്‍ എം.പി. ഉദ്ഘാടനം നിര്‍വഹിക്കും.
സമൂഹ്യ സേവനത്തിനായി രൂപം നല്കിയ ഫൗണ്ടേഷന്റെ പദ്ധതികള്‍ ഫൗണ്ടേഷന് ചെയര്‍മാന്‍കൂടിയായ ജോണ്‍ കുര്യാക്കോസ് പ്രഖ്യാപിക്കും. ഈ പാനപാത്രം നിറഞ്ഞു കവിയുന്നു എന്ന ജോണ്കുര്യാക്കോസിന്റെ ജീവ ചരിത്ര പുസ്തകം ഷെവലിയാര്‍ പ്രൊഫസര്‍ ബേബി എം വര്‍ഗീസാണ് രചിച്ചത്. ഡിസി ബുക്ക്സാണ് പ്രസാധകര്.
യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ ഡോ. മാത്യു കുഴല്നാടന്, ആന്റണി ജോണ്‍, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പിള്ളി, കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിയ്ക്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുനിസിപ്പല്‍ ചെയര്മാന് പി.പി എല്‍ദോസ്, മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്, ജോണി നെല്ലൂര്‍, എല്‍ദോ എബ്രഹാം, ബാബുപോള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
ഡെന്റ് കെയര്‍ ഡയറക്ടര്‍ എല്‍ദോസ് കെ. വര്‍ഗീസ്, സംഘാടക സമിതി ചെയര്മാന് ഫാ. ഡോ. ആന്റണി പുത്തന്‍കുളം, കണ്‍വീനര്‍ ഏല്‍ദോ വട്ടക്കാവില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു