പഞ്ചായത്ത് തലത്തില്‍ മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ തസ്തികയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം. പഞ്ചായത്തടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരു പഞ്ചായത്തില്‍ രണ്ടുപേര്‍ക്കാണ് അവസരം. ആകെ 1,882 ഒഴിവാണുള്ളത്.
കര്‍ഷകര്‍ക്ക് പരിശീലനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് പ്രധാനജോലി. പഞ്ചായത്തുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഈ പദ്ധതിയില്ല.
കുറഞ്ഞ യോഗ്യത: എട്ടാംക്ലാസ്. കുടുംബശ്രീ അംഗങ്ങളായിരിക്കണം. കുടുംബശ്രീ അംഗങ്ങളുടെ കുടുംബാംഗമായ മൃഗസംരക്ഷകസംരംഭകരായ വനിതകള്‍ക്കും അവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്കുന്ന കാലയളവില്‍ ഓണറേറിയം ലഭിക്കും. പരമാവധി ഓണറേറിയം 4,000 രൂപയാണ്. വിശദവിവരങ്ങള്‍ക്ക് അതത് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം.