1. ക്ലിനിക്ക് ഓണ്‍ വീല്‍സ് പ്രയാണം ആരംഭിച്ചു
എറണാകുളം: അതിഥി തൊഴിലാളികള്‍ക്ക് വാക്സിന് നല്‍കുന്നതിനായി ക്ലിനിക്ക് ഓണ്‍ വീല്‍സ് – അതിഥി തൊഴിലാളികള്‍ക്കുള്ള ആദ്യ വാക്സിനേഷന് ക്യാമ്പ് പച്ചാളം പി. ജെ. ആന്റണി ഹാളില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു.
അതിഥി തൊഴിലാളികളുടെ വാക്സിനേഷന് അതിവേഗം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും തൊഴില്‍ വകുപ്പിന്റെയും
നേതൃത്വത്തില്‍ ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് എറണാകുളം കരയോഗത്തിന്റെയും എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ക്ലിനിക്ക് ഓണ്‍ വീല്‍സ് പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം ഫിറോസ് , എറണാകുളം കരയോഗം പ്രസിഡന്റ് എ . മുരളീധരന്, ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന് , കൗണ്‍സിലര്‍ മിനി വിവേര, എറണാകുളം ലക്ഷ്മി ഹോസ്പിറ്റല്‍ മാനേജര്‍മാരായ വിനോദ് കെ.എന്‍, ശ്രീജിത്ത് കെ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി. കെ. വാരിയര്‍, നഴ്സിംഗ് മാനേജര്‍ അമ്പിളി യു. ജി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അഭി സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ജില്ലയില്‍ 48000 ലധികം അതിഥി തൊഴിലാളികള്‍ക്ക് ഗസ്റ്റ് വാക്സ് പദ്ധതി പ്രകാരം ആദ്യ ഡോസ് വാക്സിനേഷന് പൂര്‍ത്തിയായി. സെപ്റ്റംബര്‍ 30 നകം മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്സിന് നല്‍കാനാണ് ജില്ലാ ഭരണകൂടവും തൊഴില്‍ വകുപ്പും ആരോഗ്യ വകുപ്പും ലക്ഷ്യമിടുന്നത്.
2. അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു
എറണാകുളം : ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. . പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍ സി വി ടി / എസ് സി വി ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റാണ് യോഗ്യത . പ്രായപരിധി 20നും 30നും മദ്ധ്യേ . അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം dio.ekm1@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 25 ന് മുന്‍പായി അയയ്ക്കണം. പ്രതിമാസം വേതനം 15,000 രൂപ . 2022 മാര്‍ച്ച് 31 വരെയാണ് കരാര്‍ കാലാവധി
അപേക്ഷകര്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം. ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയിലുള്ള അറിവും ജില്ലയില്‍ സ്ഥിരതാമസവുമുള്ള വ്യക്തിയുമായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവര്‍ ആകരുത് . കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2354208
3. ആര് ടി ഒ അദാലത്ത്
എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ തീര്‍പ്പാകാത്ത ഫയലുകളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും പരാതികളില്‍ പരിഹാരം കണ്ടെത്തുന്നതിനുമായി അടുത്ത മാസം ആറാം തീയതി (06/10/21) ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഈ മാസം 30 ന് മുന്‍പായി (30/06/21) എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ അടങ്ങിയ അപേക്ഷയ്ക്കൊപ്പം ഫീസ് അടച്ച രസീത് ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ഉള്‍പ്പെടെ ‘ഫയല്‍ അദാലത്ത് 2021’ എന്ന തലക്കെട്ടോടെ സമര്‍പ്പിക്കണമെന്ന് എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
5. എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ’സെപ്തംബര്‍ 23ന്
കൊച്ചി: സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമില്‍ ഉളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ 2021-23 എം.ബി.എ. (ഫുള്‍ ടൈം) സെപ്തംബര്‍ 23 (വ്യാഴാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ) നോര്‍ത്ത് പറവൂരിലെ സഹകാരി ഭവനില്‍ മൂകാംബിക റോഡിന് സമീപം കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ് /സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, കെ-മാറ്റ്, സി-മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും ഈ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.റ്റി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വര്‍ഷ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അപേക്ഷര്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക് താഴെ ചേര്‍ക്കുന്നു.
meet.google.com/ggy-mcza-ntp കൂടുതല്‍ വിവരങ്ങള്‍ക്ക് 9746287745/8547618290, www.kicmakerala.in
6. ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ കെയര്‍ ടേക്കര്‍ ജോലി ഒഴിവ്
കൊച്ചി: ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ കെയര്‍ ടേക്കര്‍ (ഫീമെയില്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, പ്രവൃത്തി പരിചയം. പ്രായം 2021 ജനുവരി ഒന്നിന് 18-41. നിയമാനുസൃത വയസിളവ് അനുവദനീയം. ഓപ്പണ്‍ -ഒന്ന്(സ്ത്രീകള്‍ക്കു മാത്രം), ഇറ്റിബി-ഒന്ന് (സ്ത്രീകള്‍ക്കു മാത്രം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഒക്ടോബര്‍ എാഴിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കും.